ട്രെയിനുകളില്‍ നിന്ന് അപായച്ചങ്ങല പിന്‍വലിക്കില്ലെന്ന് റെയില്‍വെ

Last Updated: ബുധന്‍, 10 ജൂണ്‍ 2015 (14:18 IST)
ട്രെയിനുകളില്‍ നിന്ന് അപായച്ചങ്ങലപിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് റയില്‍വെ.നേരത്തെ
അനാവശ്യമായി അപായച്ചങ്ങല ഉപയോഗിക്കുന്നത് മൂലം റയില്‍വെയ്ക്ക് വന്‍
നഷ്ടമുണ്ടാകുന്നുണ്ടെന്നും അതിനാല്‍ മുഴുവന്‍ കോച്ചുകളിലും അപായച്ചങ്ങലകള്‍ റെയില്‍വെ
ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഈ പശ്ചാത്തലത്തിലാണ് റെയില്‍വെയുടെ വിശദീകരണം.


അപായച്ചങ്ങല ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവെന്നും റെയില്‍വെ വക്താവ്
എന്നാലും ചങ്ങല ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും റെയില്‍വെ അറിയിച്ചു. ചങ്ങല ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്ന് റെയില്‍വെ വ്യക്തമാക്കി. ചങ്ങല പിന്‍വലിക്കുന്നത് പല സംസ്ഥാനങ്ങളിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :