പബ്ജി തിരിച്ചുവരുന്നു: എത്തുന്നത് അടിമുടി മാറ്റത്തോടെ

ശ്രീനു എസ്| Last Updated: വ്യാഴം, 12 നവം‌ബര്‍ 2020 (18:00 IST)
ഇന്ത്യയില്‍ പബ്ജി ഗെയിം തിരിച്ചെത്തുന്നു. പബ്ജി കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പബ്ജി മൊബൈല്‍ എന്നപേരിലാണ് ഗെയിം എത്തുന്നത്. ഇത് ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി പ്രത്യേകം തയ്യാറാക്കിയതാണെന്ന് കമ്പനി അറിയിച്ചു. കൂടാതെ ടെന്‍സന്റ് ഗെയിംസുമായുള്ള കരാര്‍ പബ്ജി കോര്‍പറേഷന്‍ അവസാനിപ്പിച്ചെന്നും അറിയിച്ചിട്ടുണ്ട്.

പ്രാദേശിക ഗുണങ്ങളോടെയായിരിക്കും പബ്ജി എത്തുന്നത്. ഗെയിമിലെ കഥാപാത്രങ്ങള്‍, വസ്ത്രധാരണം, ഹിറ്റ് ഇഫക്ട്, വിര്‍ച്വല്‍ സിമുലേഷന്‍ ട്രെയിനിങ് ഗ്രൗണ്ട് എന്നിവയിലടക്കം മാറ്റങ്ങളുണ്ടാകും. പ്രായം കുറഞ്ഞ ഉപഭോക്താക്കള്‍ക്ക് ഗെയിം കളിക്കുന്ന സമയം നിയന്ത്രിക്കുന്ന സംവിധാനവും പുതിയ ഗെയിമിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :