തിരുവനന്തപുരം|
Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (16:59 IST)
കണ്ണൂരില്‍ കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് എ.ജഡി.ജി.പി അനന്തകൃഷ്ണന്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ് സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത് ക്രൈംബ്രാഞ്ചാകുന്പോള്‍ ആര്‍ക്കും പരാതി ഉണ്ടാവേണ്ട കാര്യവുമില്ല
രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണ സംഘത്തിലെ അംഗങ്ങളെ എ.ഡി.ജി.പി തീരുമാനിക്കും. നാളെ എ.ഡി.ജി.പി കണ്ണൂരിലെത്തും. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്
ചെന്നിത്തല വ്യക്തമാക്കി.
ടി.പി.ചന്ദ്രശേഖരന്‍ വധം കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നതെന്നും. ഇനി ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് തേടിയെന്നും ചെന്നിത്തല കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് കളക്ടര്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.