ശ്രീനു എസ്|
Last Modified തിങ്കള്‍, 8 ഫെബ്രുവരി 2021 (09:26 IST)
ഖാലിസ്ഥാന്‍ അനുകൂല നിലപാടുകള്‍ പ്രചരിപ്പിച്ച ആയിരത്തോളം അക്കൗണ്ടുകള്‍ പൂട്ടണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച കത്ത് സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിട്ടുണ്ട്. ഐടി ആക്ടിലെ 69-ാം വകുപ്പ് അനുസരിച്ചുള്ള നടപടിക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുള്ളത്. 1170തോളം അകൗണ്ടുകള്‍ പൂട്ടണമെന്നാണ് ആവശ്യം.
നേരത്തേ കേന്ദ്ര നിര്‍ദേശമനുസരിച്ച് ട്വിറ്റര്‍ 257 അകൗണ്ടുകള്‍ പൂട്ടിയിരുന്നു. നേരത്തേ നടി കങ്കണ റണാവത്തിന്റെ ട്വിറ്റുകള്‍ ഒഴിവാക്കിയതിനെതിരെ താരം രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍ ചൈനീസ് പാവയെന്നാണ് കങ്കണ പറഞ്ഞത്.