ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമാകുന്നു

ശ്രീനു എസ്| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2021 (08:21 IST)
ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമാകുന്നു. ഡല്‍ഹിയുടെ സമീപപ്രദേശങ്ങളായ ഗാസിയാബാദ്, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരിദാബാദ് എന്നിവിടങ്ങളിലാണ് വായുമലിനീകരണം രൂക്ഷമാകുന്നത്. കഴിഞ്ഞ ദിവസം ഗാസിയാബാദിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 251 ആയിരുന്നു. ഇത് നോയിഡയില്‍ 238 ആയിരുന്നു.

ഗ്രേറ്റര്‍ നോയിഡയില്‍ 224 ഉം ഫരിദാബാദില്‍ 218 ഉം ആണ് എയര്‍ക്വാളിറ്റി. വായുമലിനീകരണം മൂലം പലര്‍ക്കും ശ്വാസം മുട്ടും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :