വിഷം നല്‍കിയത് ഭാര്യയാണെന്ന് സെല്‍ഫി വീഡിയോ; യുവാവിന്റെ മരണത്തില്‍ അന്വേഷണം

 husband , video , police , murder , poison , ഭാര്യ , യുവാവ് , പൊലീസ് , മരണമൊഴി , അവദേശ്
ആഗ്ര| Last Modified ഞായര്‍, 12 മെയ് 2019 (12:30 IST)
വിഷം നല്‍കിയത് ഭാര്യയാണെന്ന് സെല്‍ഫി വീഡിയോയിലൂടെ യുവാവിന്റെ മരണമൊഴി. ആഗ്ര സ്വദേശിയായ അവദേശാണ് വിഷം ഉള്ളില്‍ ചെന്ന അവസ്ഥയില്‍ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലാണ് സംഭവം.

മരണം സംഭവിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ തനിക്ക്‌ പാലില്‍ വിഷം കലക്കി നല്‍കിയെന്ന് ആഗ്ര സ്വദേശിയായ അവദേശ് സെല്‍ഫി വീഡിയോയിലൂടെ മരണമൊഴി പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു.

വിഷം ഉള്ളില്‍ച്ചെന്ന്‌ ഗുരുതരാവസ്ഥയിലായിരുന്നു അവിദേശിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ ആശുപത്രിയിലെത്തിച്ചത്‌. ചികിത്സ നല്‍കിയെങ്കിലും യുവാവ് മരിച്ചു. മരണം സംഭവിക്കുന്നതിന് തൊട്ടു മുമ്പാണ് റെക്കോഡ്‌ ചെയ്‌ത സെല്‍ഫി വീഡിയോ അവിദേശ് പുറത്ത് വിട്ടത്.

അവിദേശിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ വീട്ടിലെത്തിയിരുന്നു. ഇവരും അവിദേശുമായി വഴക്കുണ്ടാക്കുകയും ഭാര്യയുടെ മാതാപിതാക്കള്‍ അവിദേശിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാ‍ലെയാണ് യുവാവ് കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :