Priyanka Gandhi:പ്രിയങ്ക വരുമോ, വരുമോ? രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായി കെപിസിസി നിൽക്കുമ്പോഴും സസ്പെൻസ് നിലനിർത്തി ഹൈക്കമാൻഡ്

അഭിറാം മനോഹർ| Last Modified ശനി, 15 ജൂണ്‍ 2024 (08:41 IST)
ലോകസഭാ തിരെഞ്ഞെടുപ്പില്‍ 2 മണ്ഡലങ്ങളില്‍ വിജയിച്ചതോടെ വയനാട് ലോകസഭാ മണ്ഡലം വിടുന്ന രാഹുല്‍ ഗാന്ധിക്ക് പകരമായി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തുമോ എന്ന ചോദ്യത്തിന് ഉത്തരം ഇന്നറിയാം. പ്രിയങ്ക മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ സാധ്യത തള്ളികളയാതെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വിരുന്നിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വയനാടോ റായ് ബറേലിയോ നിലനിര്‍ത്തുക എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ വേഗം തീരുമാനമുണ്ടാകുമെന്നും രണ്ട് മണ്ഡലത്തിനും മുറിവേല്‍ക്കാത്ത തീരുമാനമാകും അതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ തീരുമാനം. നേരത്തെ രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞാല്‍ പ്രിയങ്കയെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് കെപിസിസി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പ്രിയങ്ക വയനാട്ടില്‍ മത്സരിക്കണമെന്ന വികാരം ശക്തമാണ്. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :