റായ്പുർ|
aparna shaji|
Last Modified ചൊവ്വ, 10 ജനുവരി 2017 (13:16 IST)
500, 1000 രൂപാ നോട്ടുകൾ പിൻവലിച്ച് പുതുതായി ഇറക്കിയ 2000 രൂപാ നോട്ടുകളുടെ അച്ചടിയും ഭാവിയിൽ നിർത്തിയേക്കുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. കള്ളനോട്ടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണല്ലോ രാജ്യത്തെ നോട്ടുകൾ പെട്ടന്നൊരു ദിവസം പിൻവലിച്ചത്. എന്നാൽ നോട്ട് നിരോധത്തിന് ശേഷവും വൻ തോതിൽ വ്യാജ കറൻസികൾ മാർക്കറ്റിലെത്തുന്നുണ്ടെന്ന് രാം ദേവ് പറഞ്ഞു.
മോദി പിൻവലിച്ച നോട്ടുകൾ പോലെ തന്നെ വലിയ മൂല്യമുള്ള 2000 രൂപ നോട്ടുകൾക്കും വ്യാജനിറങ്ങുന്നുണ്ട്.
പുതിയ നോട്ടുകളുടെ വ്യാജൻ അച്ചടിക്കാനും വിതരണം ചെയ്യാനുമെല്ലാം യോജിച്ച സഹചര്യമാണിത്. കള്ളനോട്ട് ഏത് നല്ല നോട്ട് ഏത് ഇപ്പോൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഭാവിയിൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തുന്നതാണ് നല്ലത്– ബാബാ രാംദേവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്ത് കള്ളപ്പണം കറൻസി രൂപത്തിനു പുറമെ ഭൂമി, സ്വർണം ഖനി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി കിടക്കുകയാണ്. ഘട്ടമായി കള്ളപ്പണം ഇല്ലാതാക്കാൻ മോദി സർക്കാർ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി രാജ്യനന്മക്ക് വേണ്ടിയാണ് ശക്തമായ നിലപാട് എടുത്തിരിക്കുന്നത്. എന്നാൽ നല്ല ദിനങ്ങൾക്ക് വേണ്ടി സർക്കാറിനെയോ രാഷ്ട്രീയക്കാരെയോ
പാർട്ടികളെയോ ആശ്രയിക്കുന്നത്. സർക്കാറും സമൂഹവും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ രാജ്യത്ത് സമൃദ്ധിയും നല്ല ദിനങ്ങളും കൊണ്ടുവരാൻ കഴിയുയെന്നും രാംദേവ് അഭിപ്രായപ്പെട്ടു.