മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം, ഗവർണറുടെ ശുപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 12 നവം‌ബര്‍ 2019 (15:48 IST)
രാഷ്ട്രീയ അനിശ്ചത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. പ്രധാന മന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത അടിയന്തര മന്ത്രിസഭാ യോഗത്തിൽ ഇക്കര്യത്തിൽ അന്തിമ തീരുമാനം എടുത്തതായാണ് ഉന്നത വൃത്തങ്ങളിൽനിന്നുമുള്ള റിപ്പോർട്ട്. ഇതുസംബന്ധിച്ച് വൈകാതെ രാഷ്ട്രതി വിജ്ഞാപനം പുറത്തിറക്കും എന്നാണ് സൂചന.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ഗവർണൺ ഭഗത് സിങ് കോഷിയാരി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി വേഗത്തിലാക്കിയത്. സർക്കാർ രൂപീകരിക്കുന്നതിന് ഗവർണർ എൻസിപിക്ക് അനുവദിച്ച സമയം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അവസാനിക്കും.

അതേസമയം സർക്കാർ രൂപീകരിക്കുന്നതിനായി കൂടുതൽ സമയം അനുവദിച്ചില്ല എന്ന് കാട്ടി ശിവസേന സുപ്രീം കോടതിയെ സമീപിക്കും. 105 എംഎൽഎമാരുള്ള ബിജെപിയെയാണ് ആദ്യം ഗവർണ മന്ത്രിസഭ രുപീകരിക്കാൻ ക്ഷണിച്ചത്. എന്നാൽ മന്ത്രിസഭ രൂപീകരിക്കാൻ തങ്ങൾക്കാവില്ല എന്ന് ഞയറാഴ്ച ബിജെപി ഗവർണറെ അറിയിക്കുകയായിരുന്നു. തുടർന്ന്. 56 എംഎൽഎമാരുള്ള ശിവസേനയെ ക്ഷണിച്ചു. 24 മണിക്കൂറാണ് ശിവസേനക്ക് ഗവർണർ സമയം അനുവദിച്ചത്.

ശിവസേന കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാകില്ല എന്ന് ഗവർണർ വ്യക്തമാക്കുകയായിരുന്നു. 54 എംഎൽഎ മാരുള്ള എൻസിപിക്ക് അനുവദിച്ച സമയം ചൊവ്വാഴ്ച രാത്രി 8 മണിയോടെ അവസാനിക്കും. 44 എംഎൽഎമാരാണ് മഹാരാഷ്ട്രയിൽ കോൺഗ്രസിനുള്ളത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :