ബന്ദിന്റെ പ്രതീതിയില്‍ തമിഴ്നാട്; ഭാഗികമായി തുറന്ന് കടകമ്പോളങ്ങള്‍; മലയാളി ചായക്കടകള്‍ അടഞ്ഞുകിടക്കുന്നു

ബന്ദിന്റെ പ്രതീതിയില്‍ തമിഴ്നാട്; ഭാഗികമായി തുറന്ന് കടകമ്പോളങ്ങള്‍

ചെന്നൈ| Last Updated: വെള്ളി, 20 ജനുവരി 2017 (11:33 IST)
ജല്ലിക്കെട്ടിനു വേണ്ടിയുള്ള പ്രതിഷേധം തമിഴ്നാട്ടില്‍ ശക്തമാകുന്നു. മിക്ക കടകമ്പോളങ്ങളും പ്രതിഷേധ സമരത്തിനുള്ള ഐക്യദാര്‍ഢ്യമായി അടഞ്ഞുകിടക്കുകയാണ്. ചെന്നൈയില്‍ സജീവമായിട്ടുള്ള മലയാളി ചായക്കടകളും ഇന്ന് അടഞ്ഞുകിടക്കുകയാണ്. അതേസമയം, ചില കടകളും ഹോട്ടലുകളും തുറന്നിട്ടുണ്ട്. തമിഴ്നാട് ചേംബര്‍ ഓഫ് കൊമേഴ്സ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബസ് സര്‍വ്വീസുകളും താറുമാറായിരിക്കുകയാണ്. വടപളനി ഡിപ്പോയില്‍ പ്രതിഷേധക്കാര്‍ രാവിലെ കുത്തിയിരുപ്പ് സമരം ആരംഭിച്ചതിനെ തുടര്‍ന്ന് ബസ് സര്‍വ്വീസുകള്‍ താറുമാറായി. പത്തു സംഘടനകള്‍ ഉള്‍പ്പെട്ട തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബാര്‍ അസോസിയേഷന്‍ ആഹ്വാനം നല്കിയത് അനുസരിച്ച് തമിഴ്നാട്ടിലും പുതുച്ചേരിയിലും കോടതികള്‍ ബഹിഷ്‌കരിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :