ചെന്നൈ|
Last Modified ചൊവ്വ, 6 ഡിസംബര്‍ 2016 (16:13 IST)
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ദേശീയനേതാക്കള്‍ അടക്കമുള്ളവര്‍ എത്തി. വൈകുന്നേരം നാലേകാലോടെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി രാജാജി ഹാളിലെത്തി ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
രാഷ്‌ട്രപതി പുഷ്‌പചക്രം സമര്‍പ്പിച്ച് അന്തിമോപചാരം അര്‍പ്പിച്ചതിനു പിന്നാലെ ജയലളിതയുടെ മൃതദേഹം സംസ്കാരചടങ്ങുകള്‍ക്കായി പുറത്തേക്ക് എടുത്തു.
രാഷ്‌ട്രപതി എത്തുന്നതിനു മുമ്പായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പി ചിദംബരം, മുകുള്‍ വാസ്‌നിക്, ഗുലാം നബി ആസാദ് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയോടു കൂടി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജാജി ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.