നോട്ട്​ നിരോധനം ദീർഘകാലാ​ടി​സ്ഥാ​ന​ത്തി​ൽ ഗുണകരമാകും: രാഷ്​ട്രപതി

ഭീകരവാദത്തിന്റെ കറുത്ത ശക്തികളെ അകറ്റി നിർത്താൻ നാം കഠിനാദ്ധ്വാനം ചെയ്യണം: രാഷ്​ട്രപതി

  Pranab Mukherjee , Republic Day , Demonetization , Speech , Pranab , നോട്ട്​ നിരോധനം , പ്രണബ്​ മുഖർജി , റിപബ്ലിക്
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 25 ജനുവരി 2017 (20:43 IST)
നോട്ട്​ നിരോധനം രാജ്യത്ത്​ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയെങ്കിലും ദീർഘകാലാ​ടി​സ്ഥാ​ന​ത്തി​ൽ ഗുണകരമാകുമെന്ന് രാഷ്​ട്രപതി പ്രണബ്​ മുഖർജി. ഇന്ത്യയുടെ ബഹുസ്വര സംസ്​കാരവും
സഹിഷ്​ണുതയും കനത്ത വെല്ലുവിളികൾ നേരിടുകയാണ്. റിപബ്ലിക്​ ദിനത്തോട്​ അനുബന്ധിച്ച്​ രാഷ്​​ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ​അദ്ദേഹം.

ഭീകരവാദത്തിന്റെ കറുത്ത ശക്തികളെ അകറ്റി നിർത്താൻ നാം കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. ഭീകരതയെ കടുത്ത രീതിയിൽത്തന്നെ നേരിടണം. സഹിഷ്ണുത, ക്ഷമ, മറ്റുള്ളവരോടുള്ള ആദരം എന്നീ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമെന്നും രാഷ്​ട്രപതി വ്യക്തമാക്കി.

നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​യ ബു​ദ്ധി​മു​ട്ട് താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​ണ്. പ​ണ​മി​ട​പാ​ടു​ക​ൾ ക​റ​ൻ​സി ര​ഹി​ത​മാ​കാ​നും നോ​ട്ട് റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി​യി​ലൂ​ടെ സാ​ധി​ച്ചു. ലോ​ക​ത്തെ പ്ര​ധാ​ന​പ്പെ​ട്ട സ​മ്പദ് വ്യ​വ​സ്ഥ​ക​ളി​ലൊ​ന്നാ​യി ഇ​ന്ത്യ വേ​ഗം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്​റ്റാർട്ട്​ അപ്​ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കണമെന്നും ​രാഷ്​ട്രപതി ആവശ്യപ്പെട്ടു.

കള്ളപ്പണം കണ്ടെത്താനുള്ള ശ്രമത്തിനിടെ നോട്ട് അസാധുവാക്കൽ നടപടി രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മന്ദഗതിയിലാക്കിയിരിക്കാം. എങ്കിലും നോട്ട് അസാധുവാക്കൽ നടപടി നിമിത്തം രാജ്യത്തെ പണമിടപാടുകള്‍ കൂടുതലും കറൻസിരഹിതമാക്കുമെന്നും ​രാഷ്​ട്രപതി കൂട്ടിച്ചേര്‍ത്തു.

വിരുദ്ധമായ നിരവധി പ്രത്യയ ശാസ്​ത്രങ്ങൾ സഹവർത്തിത്വത്തോടെ നിലനിൽക്കുന്ന രാജ്യമാണ്​ ഇന്ത്യ. പാർലമെൻറിലും സംസ്ഥാന നിയമസഭകളിലും ഉണ്ടാവുന്ന പ്രശ്​നങ്ങളിൽ ജാഗ്രത പുലർത്തണം. സ്വാത​ന്ത്ര്യത്തിനായി നൽകിയ വില മറക്കരുത്.
അമിത സ്വാത​ന്ത്ര്യം ആപത്താണെന്നതില്‍ സംശയമില്ല. ലോക്​സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച്​ നടത്തുന്നത്​ ചെലവ്​ കുറക്കുമെന്ന് പറഞ്ഞ​ രാഷ്​ട്രപതി ഈ വിഷയത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :