ചെന്നൈ|
jibin|
Last Modified ബുധന്‍, 26 ഡിസംബര്‍ 2018 (13:01 IST)
ആശുപത്രിയിൽ ഗർഭിണിക്ക് നൽകിയത് എച്ഐവി രോഗിയുടെ രക്തമെന്ന് പരാതി. തമിഴ്നാട്ടിലെ വിരുധുനഗറിലെ സർക്കാർ ആശുപത്രിയിൽ ഈ മാസം മൂന്നിനാണു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ മൂന്ന് ലാബ് അസിസ്‌റ്റന്റുമാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. അതേസമയം, തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് യുവതി ബന്ധുക്കളോടും അധികൃതരോടും ആവശ്യപ്പെട്ടു.
രക്തപരിശോധനയിൽ യുവതിക്ക് എയിഡ്‌സ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിന് രോഗബാധയുണ്ടായോ എന്ന കാര്യം പ്രസവത്തിന് ശേഷമേ കണ്ടെത്താനാകൂ.
രണ്ട് വർഷങ്ങൾക്ക് മുമ്പ് സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ യുവാവായ ദാതാവിന് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം രക്തം നൽകിയപ്പോൾ ഇക്കാര്യം യുവാവ് ജീവനക്കാരിൽനിന്ന് മറച്ചുവച്ചു.
ഇത് കണ്ടെത്തുമ്പോഴേക്കും രക്തം ഗർഭിണിയായ യുവതിക്കു നൽകിയിരുന്നു.