പേടിക്കേണ്ട, മലപ്പുറം സ്വദേശിക്ക് കോംഗോ പനിയല്ല; രക്തസാമ്പിള്‍ ഫലം നെഗറ്റീവ്

കോംഗോ പനി, കോംഗോ, മലപ്പുറം, ചെള്ള്, മൃഗം, കൊതുക്, Man, hospital, Congo fever, Thrissur
തൃശൂര്‍| BIJU| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (20:46 IST)
കോംഗോ പനിയെന്ന ഭീതിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശിക്ക് കോംഗോ പനിയല്ലെന്ന് സ്ഥിരീകരിച്ചു. രോഗിയുടെ രക്ത സാമ്പിള്‍ മണിപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് കോംഗോ പനിയല്ലെന്ന് സ്ഥിരീകരണമുണ്ടായത്.

രക്തസാമ്പിള്‍ ഫലം നെഗറ്റീവ് ആണെന്ന് ബോധ്യപ്പെട്ടതോടെ രോഗിയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനത്തിലാണ് തൃശൂരിലെ ആശുപത്രി അധികൃതര്‍.

വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശിയെയാണ് കോംഗോ പനിയുടെ ലക്ഷണമാണെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ ഇതുവരെ കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രോഗമുള്ള മൃഗങ്ങളുടെ ശരീരത്തിലെ ചെള്ളുകള്‍ വഴിയാണ് കോംഗോ പനി മനുഷ്യരിലേക്ക് പകരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :