ന്യൂഡല്‍ഹി:|
Last Updated:
തിങ്കള്‍, 21 ജൂലൈ 2014 (11:07 IST)
മുസാഫര്‍നഗര്‍ കലാപങ്ങള്‍ മുസ്ലീങ്ങള്‍ മറക്കരുതെന്ന
വിഎച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പ്രസ്താവന വിവാദമാകുന്നു. അമര്‍നാഥ് തീര്‍ത്ഥയാത്രയുടെ ബല്‍ത്താല്‍ ബേസ് ക്യാമ്പിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വിഎച്ച് പി നേതാവ് മുസ്ലീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഒരു പത്ര സമ്മേളനത്തിനിടയിലാണ് പ്രവീണ്‍ തൊഗാഡിയ
പ്രസ്താവന നടത്തിയത്.
നിങ്ങള്‍(മുസ്ലീങ്ങള്‍) ഗുജറാത്ത് മറന്നിട്ടുണ്ടാവും എന്നാല്‍ മുസാഫര്‍നഗര്‍ നിങ്ങള്‍ക്ക് ഒര്‍മ്മയുണ്ടാവും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. ഗോധ്ര സംഭവമാണ് ഗുജറാത്ത് കലാപത്തിന് കാരണമായത് അതുപോലെതന്നെ ഹിന്ദു യുവതിയുടെ ബലാല്‍സംഗമാണ് മുസാഫര്‍നഗര്‍ കലാപത്തിലേയ്ക്ക് നയിച്ചത് തൊഗാഡിയ കൂട്ടിചേര്‍ത്തു. അമര്‍നാഥ് തീര്‍ത്ഥാടനത്തിനിടയില്‍ ഉണ്ടായ അതിക്രമത്തിന് ജമ്മു കാശ്മീര്‍ സര്‍ക്കാറിനെ പത്ര സമ്മേളനത്തിനിടയില്‍ തൊഗാഡിയ
കുറ്റപ്പെടുത്തി.
നേരത്തെ ന്യൂനപക്ഷങ്ങളുടെ സഹായമില്ലാതെ തിരഞ്ഞെടുപ്പ് ജയിക്കാമെന്ന് തെളിയിച്ചെന്നും ഹിന്ദു വികാരം ന്യൂനപക്ഷ സമുദായങ്ങള്‍ മനസ്സിലാക്കണമെന്ന അശോക് സിംഗാള്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രവീണ്‍ തൊഗാഡിയയുടെ വിവാദ പരാമര്‍ശം