പ്രകാശ് രാജ് ഇടതുപക്ഷത്തേക്കോ ?; താരത്തിനെതിരെ കേന്ദ്രമന്ത്രി രംഗത്ത്

പ്രകാശ് രാജ് ഇടതുപക്ഷത്തേക്കോ ?; താരത്തിനെതിരെ കേന്ദ്രമന്ത്രി രംഗത്ത്

 Praksha raj , kummanam rajasekharan , BJP , Gauri Lankesh , ഗൗരി ലങ്കേഷ് , നരേന്ദ്ര മോദി , പ്രകാശ് രാജ് , ലങ്കേഷ് , പ്രധാനമന്ത്രി , സദാനന്ദ ഗൗഡ
ചെന്നൈ| jibin| Last Updated: തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (15:02 IST)
മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതക കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തിനെതിരെ ആഞ്ഞടിച്ച തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജിനെതിരെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.

പ്രകാശ് രാജ് ഒരു നല്ല നടനാണ്. അദ്ദേഹത്തിന് ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചു നല്‍കാനാണെങ്കില്‍ താരം ഇനി ദയവായി പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കരുത്. അധികമാളുകള്‍ ചേരാത്ത ഇടതുപക്ഷത്തെയാണ് പ്രകാശ് രാജ്
പിന്തുണയ്ക്കുന്നതെന്നും പരിഹാസ രൂപത്തില്‍ പറഞ്ഞു.

ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രിയുടെ ആഞ്ഞടിച്ചാണ് പ്രകാശ് രാജ് രംഗത്തെത്തിയത്. ലഭിച്ച അവാര്‍ഡുകള്‍ അദ്ദേഹം തിരികെ നല്‍കുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, അത്തരം വാര്‍ത്തകളെ തള്ളി പ്രകാശ് രാജ് നേരിട്ട് രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :