‘കളക്ടര്‍ ബ്രോ’യെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനൊരുങ്ങി കണ്ണന്താനം; വേണ്ടെന്ന് പാര്‍ട്ടിക്കാര്‍

‘കളക്ടര്‍ ബ്രോ’ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനൊരുങ്ങി കണ്ണന്താനം

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (08:22 IST)
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്തിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കണ്ണന്താനം കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, കണ്ണന്താനത്തിന്റെ ഈ നീക്കത്തിനെതിരെ ബിജെപി ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും ഒരു വിഭാഗം പരാതി അയക്കുകയും ചെയ്തു.


മുന്‍ സര്‍ക്കാരിലുണ്ടായിരുന്ന മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചവരെ എന്‍.ഡി.എ. മന്ത്രിമാര്‍ അവരുടെ സ്റ്റാഫിലേക്ക് പരിഗണിക്കരുതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമാണ് ഈ നിയമനമെന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗത്തിന്റെ എതിര്‍പ്പ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :