മുഴു പട്ടിണിയെത്തുടര്‍ന്ന് അഞ്ചു കുട്ടികളുടെ അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു

മുംബൈ| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (12:48 IST)
മുഴു പട്ടിണിയെത്തുടര്‍ന്ന് അഞ്ചു കുട്ടികളുടെ അമ്മ
മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ മാർത്തവാഡ പ്രദേശത്തെ 40 കാരിയായ മനീഷ ഗാഡ്കൽ ആണ് ആത്മഹത്യ ചെയ്തത്. പട്ടിണിയിലായ തന്റെ
മക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കാത്തതിനാലാണ് മനീഷ ആത്മഹത്യ ചെയ്തത്.

ഞങ്ങൾ വളരെ പാവപ്പെട്ടവരാണ്. കഴിക്കാൻ വീട്ടിൽ ഒരു ആഹാരവും ഇല്ല. എനിക്കാണെങ്കിൽ ഒരു ജോലിയുമില്ല. വല്ലപ്പോഴുമാണ് ജോലി ഉണ്ടാവുക. അങ്ങനെ പോയ സമയത്താണ് അവൾ മുറി പൂട്ടി ആത്മഹത്യ ചെയ്തതെന്ന് മനീഷയുടെ ഭർത്താവ് ലക്ഷ്മൺ പറയുന്നു. കഴിഞ്ഞ 12 ദിവസങ്ങളിലായി 18 കിലോ ഗോതമ്പും 12 കിലോ അരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഏഴു പേരടങ്ങിയ കുടുംബത്തിന് ഇതു മതിയാവുമായിരുന്നില്ല– മനീഷയുടെ ബന്ധു സാംഭാജി പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷമായി മാർത്തവാഡയിൽ വരൾച്ച ശക്തമാണ്. ഗ്രാമത്തിലെ കർഷകർക്കെല്ലാം തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലാണ്. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലും ജനങ്ങൾക്ക് ജോലി ലഭിച്ചിട്ടില്ല. 2014 ൽ 574 കർഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാജ്യമെങ്ങും രക്ഷാബന്ധൻ ആഘോഷിക്കുന്ന സമയത്തായിരുന്നു ദാരുണമായ സംഭവം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :