ഇരുപത്തിയാറുകാരി ആത്മഹത്യ ചെയ്യുന്നതിനുവേണ്ടി ഗവേഷണം നടത്തിയത് 48 മണിക്കൂര്‍

Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (15:56 IST)
ചെയ്യേണ്ടതെങ്ങനെയെന്ന് എണ്‍പതോളം സൈറ്റുകളില്‍
നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ ഗവേഷണം നടത്തിയ ശേഷം ഇരുപത്തിയാറുകാരി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ അറിയപ്പെടുന്ന മോഡലും വെല്‍നസ് കണ്‍സല്‍ട്ടന്റുമായിരുന്ന
ഇഷാ ഹാന്‍ഡയാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ മഹാരാഷ്ട്ര സ്വദേശിനിയാണ്.

ആത്മഹത്യ ചെയ്യാനായി ഇവര്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ ചുറ്റിനടന്നു കണ്ടു. ഒടുവില്‍ പതിമൂന്നു നിലയുള്ള ശോഭാ ക്ലാസിക് ബില്‍ഡിങിനു മുകളില്‍ നിന്നു ചാടി മരിക്കുകയായിരുന്നു. ചാടിയാല്‍ ഉടന്‍ മരിക്കാന്‍ എങ്ങനെ ചാടണമെന്നു പോലും ഇഷ ഇന്റര്‍നെറ്റില്‍ അന്വേഷിച്ചിരുന്നു.

അവിവാഹിതയായ ഇഷ ഒരു ബിസിനസ് സ്ഥാപനത്തിന്റെ തലവനായ അഭിനവ് ഷാഹു എന്ന വ്യക്തിയുമായി പ്രണയത്തില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് അഭിനവ് പറയുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :