മുംബൈ|
jibin|
Last Modified വെള്ളി, 8 ഏപ്രില്‍ 2016 (13:48 IST)
പോണ്‍ സിനിമ രംഗത്തേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടാണെന്ന് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. തെറ്റായാലും ശരിയായിരുന്നാലും തന്നെ സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും സ്വന്തമായിട്ടാണ് എടുക്കുന്നത്. പല
തീരുമാനങ്ങള്‍ തിരിച്ചടിയായിട്ടുണ്ടെങ്കിലും അതില്‍ ഖേദിക്കാന്‍ ഒരുക്കമല്ല. തന്റെ ജീവിതത്തിലെ വലിയ സ്വപ്‌ന്മാണ് ആമിര്‍ ഖാനൊപ്പമുള്ള ഒരു സിനിമയെന്നും സണ്ണി പറഞ്ഞു.
മോശമായ വിഷയങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും എല്ലാത്തിനോടും സംയമനത്തോടെ പെരുമാറുന്നതിനാണ് ഞാന്‍ ശ്രമിക്കുന്നത്. കഷ്‌ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ചെറുപ്പകാലം. ഏഴുവയസുള്ളപ്പോള്‍ മിഠായി വിറ്റ് പണം സമ്പാദിച്ചിരുന്നു. പിന്നീട് കാനഡയില്‍വച്ച് തെരുവുകളില്‍ ശീതളപാനിയങ്ങള്‍ വിറ്റ് നടന്നിട്ടുണ്ടെന്നും സണ്ണി പറഞ്ഞു. ഇതിനിടെയാണ് പോണ്‍ സിനിമകളിലേക്ക് ഇറങ്ങേണ്ടി വന്നത്. ഒരിക്കല്‍ ജോലി കഴിഞ്ഞ് മടങ്ങവെ ഒരാള്‍ വന്നു സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ചോദിച്ചു. സമ്മതം മൂളിയതോടെ അതുവരെ കാണാത്ത അത്രയും തുക അഡ്വാന്‍സായി തരുകയും ചെയ്‌തുവെന്നും ബോളിവുഡ് സുന്ദരി പറഞ്ഞു.
അഭിനയിക്കാന്‍ വേണ്ടി ചെന്നപ്പോഴാണ് താന്‍ അറിഞ്ഞത് അതൊരു പോണ്‍ സിനിമയാണെന്ന്. പിന്നീട് ഈ മേഖലയിലേക്ക് ഇറങ്ങേണ്ടിവരുകയും ചെയ്‌തു. എന്നാല്‍, ഇതിലൂടെ ഇത്രയ്‌ക്കും പ്രശ്‌സതയാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും സണ്ണി പറഞ്ഞു. സിനിമാ മംഗളത്തിനോട് സംസാരിക്കുകയായിരുന്നു ഇവര്‍.