മുംബൈ|
VISHNU N L|
Last Modified വെള്ളി, 17 ജൂലൈ 2015 (17:11 IST)
മുംബൈയിലെ പ്രമുഖ ബാറില്‍ നടന്ന പോലീസ് റെയ്‌ഡ് കാമറയില്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മാസികയിലെ മാധ്യമപ്രവര്‍ത്തകന്‍ രാഗവേന്ദ്ര ദുബേയാണ് കൊല്ലപ്പെട്ടത്. മുംബൈ നയാ നഗറില്‍ പ്രവര്‍ത്തിക്കുന്ന ബാറിലാണ് കഴിഞ്ഞ ദിവസം രാത്രി പോലീസ് റെയ്‌ഡ് നടത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ദുബേയെ ബാര്‍ ജീവനക്കാര്‍ മര്‍ദിച്ചിരുന്നു.
പൊലീസ് റെയ്ഡ് കഴിഞ്ഞ്
രാത്രിയോടെ പോലീസ് സ്‌റ്റേഷനിലെത്തിയ ദുബേ കേസിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞശേഷം മടങ്ങി. ഇതിനു ശേഷം പൊലീസിന് ദുബെ കൊല്ലപ്പെട്ടു എന്ന ഫോണ്‍ സന്ദേശമാണ്. മിറാ-ഭയാന്തേര്‍ റോഡിലാണ് ദുബേയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
റെയ്‌ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ബാര്‍ ജീവനക്കാരുടെ മര്‍ദനമേറ്റിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മുബൈയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യവും ശക്‌തമാണ്.