കോവിഡ് മരണം 95,000 കടന്നു, രോഗബാധിതർ 16 ലക്ഷത്തിലധികം

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 10 ഏപ്രില്‍ 2020 (07:38 IST)
കോവിഡ് ബാധയെ തുടർന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 95,716 ആയി ഉയർന്നു. കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷത്തിന് മുകളിൽ എത്തി. ഈ റിപ്പോർട്ട് തയ്യാറാകുമ്പോഴുള്ള കണക്കുകൾ പ്രകാരം 16,03,433 പേർക്കാണ് ലോകത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ മാത്രം മരണം 18,279 ആയി. മരണസംഖ്യയിൽ സ്പെയിനിനെ പിന്തള്ളി അമേരിക്ക രണ്ടാംസ്ഥാനത്തെത്തി.

ഇന്നലെ മാത്രം 1,900 പേർക്കാണ് അമേരിക്കയിൽ കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. ഇതോടെ മരണസംഖ്യ 16,691 ആയി ഉയർന്നു. സ്പെയിനിൽ മരണം 15,447ൽ എത്തി. ഫ്രാൻസിൽ കോവിഡ് മരണങ്ങൾ 12,210 കടന്നു. ബ്രിട്ടണിൽ 7,978 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു. ഇറാനിൽ 4,140 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ജർമനിയിൽ 2,067 പേരും ബെൽജിയത്തിൽ 2,523 പേരും നെതർലാൻഡിൽ 2,396 പേരും രോഗബാധയെ തുടർന്ന് മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :