മുംബൈ|
Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (11:45 IST)
മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായ അജിത് പവാറിന്റെ വാഹനത്തില്‍ നിന്നും 4.85 ലക്ഷം രൂപ പിടിച്ചെടുത്തു.മഹാരാഷ്ട്രയിലെ പര്‍ബനി പ്രദേശത്ത് വച്ച് നടന്ന തിരച്ചിലിലാണ് നിന്ന് അനധികൃതമായി സുക്ഷിച്ച പണം കണ്ടെത്തിയത്.
ഇതുകൂടാതെ കാറില്‍ നിന്നും അജിത് പവാറിന്റെ വിസിറ്റിംഗ് കാര്‍ഡുകളും വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അധികൃതര്‍ അറിയിച്ചത്.സംഭവം ഇലക്ഷന്‍ കമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഈ മാസം 15
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ നിന്ന് നടത്തിയ ഏഴൂ റെയ്ഡുകളിലായി അഞ്ചു കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തെപ്പറ്റി എന്‍ സി പി പ്രതികരിച്ചിട്ടില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.