മുംബൈ|
Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (12:39 IST)
മഹാരാഷ്ട്രയിലെ ബി ജെ പി -ശിവസേന സഖ്യത്തിന് പിന്നാലെ പതിനഞ്ച് വര്‍ഷമായി തുടരുന്ന കോണ്‍ഗ്രസ്- എന്‍
സി പി സഖ്യവും വഴിപിരിഞ്ഞു. ഇതോടെ മഹാരാഷ്‌ട്രയില്‍ ചതുഷ്‌കോണ മത്സരത്തിന് കളമൊരുങ്ങുകയാണ്.
എന്‍ സി പി നേതാവായ പ്രഫുല്‍ പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും മതേതര കക്ഷിളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുമായി ശരത് പവാര്‍ കൂടികാഴ്ച നടത്തുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
144 സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ എന്‍ സി പി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതോടെയാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് ഇത്കൂടാതെ മുഖ്യമന്ത്രി സ്‌ഥാനം പങ്കിടണമെന്ന എന്‍.സി.പിയുടെ
ആവശ്യവും സഖ്യത്തെ പ്രതിസന്ധിയിലാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.