പ്രകൃതിവിരുദ്ധ പീഡനം പതിവ്; ഭര്‍ത്താവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് ഭാര്യ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ജനുവരി 2024 (14:20 IST)
പ്രകൃതിവിരുദ്ധ പീഡനം പതിവായതിന് പിന്നാലെ ഭര്‍ത്താവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് ഭാര്യ. ഹാമിര്‍ ജില്ലയിലാണ് സംഭവം. 35 കാരനായ ഭര്‍ത്താവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെനിന്ന് കാണ്‍പൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് സ്വകാര്യ ഭാഗത്ത് ഉണ്ടായത്. ഇയാളുടെ നില ഗുരുതരമായ തുടരുകയാണ്. അതേസമയം തന്നെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചതാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. ഇഷ്ടമില്ലെന്നു പറഞ്ഞിട്ടും പതിവായി ഭര്‍ത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഭാര്യയെ നിര്‍ബന്ധിക്കുകയായിരുന്നു.

താന്‍ ബോധം കെട്ടു പോയപ്പോള്‍ അറിയാതെ പല്ലു താഴ്ന്നു പോയതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് യുവതി പറയുന്നത്. രക്തം വാര്‍ന്ന നിലയില്‍ ഭര്‍ത്താവിനെ അയാളുടെ മാതാവാണ് ആശുപത്രിയില്‍ എത്തിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ ചോദ്യം ചെയ്യുകയാണ് പോലീസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :