ക്രമസമാധാനം തകര്‍ത്തതിന് മൂന്ന് വയസുകാരനെതിരേ കേസ്!

മൊറാദാബാദ്| VISHNU.NL| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (11:57 IST)
ഉത്തര്‍പ്രദേശില്‍ സാധാരണ ജനങ്ങള്‍ വൈകാരികമായാണ് പല വിഷയങ്ങളേയും സമീപിക്കുന്നത് എന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും അറിയാവുന്ന കാര്യമാണ്. അവിടെ കോടതികള്‍ക്കെങ്കിലും വിവരമുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. കാരണം യുപിയിലേ മൊറാദാബാദില്‍ ക്രമസമാധാനം തകര്‍ത്തതിന് മൂന്നു വയസുകാരനെതിരേ കേസെടുത്തതാണ് ഈ ചിന്തയ്ക്കു കാരണം.

മൊറാദാബാദിലെ സ്വാല ഗ്രാമത്തിലാണ് ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി മൂന്നു വയസ്സുകാരനും അവന്റെ അച്ഛനും മുത്തച്ഛനുമെതിരെ കേസെടുത്തിരിക്കുന്നത്. സിആര്‍പിസി 107/16 പ്രകാരമാണ് ഛജ്‌ലെറ്റ് പോലീസ് കേസെടുത്തത്. ഇതു കാണിച്ചുകൊണ്ടുള്ള നോട്ടീസ് തിങ്കളാഴ്ചയാണ് ഈ കുടുംബത്തിന് കിട്ടിയത്.

പ്രായം കുറവാണെങ്കിലും കുട്ടിക്ക് ജാമ്യം ലഭിക്കണമെങ്കില്‍ 50,000 രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കുടുംബമിപ്പോള്‍. റേഷന്‍ കടയില്‍ നിന്ന് മണ്ണെണ്ണ മറിച്ചു വില്‍ക്കുന്നത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഈ കുട്ടിയുടെ മുത്തച്ഛന്‍ ഐദ്രീസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മണ്ണെണ്ണ മറിച്ചു വില്‍ക്കുന്നത് ചോദ്യം ചെയ്തത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

എന്നാല്‍ പിന്നീട് റേഷന്‍ കരിഞ്ചന്തക്കാര്‍ ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എതിരേ കേസുകൊടുക്കുകയായിരുന്നു. ഇങ്ങനെയാണ് ഇയാളുടെ മൂന്നു വയസുകാരനായ കൊച്ചുമകനെതിരേ ഗുരുതരമായ കേസ് നിലവില്‍ വന്നത്. തിങ്കളാഴ്ച വയലില്‍ വച്ചാണ് എസ്.ഐയും സംഘവും തന്നെകൊണ്ട് ചില കടലാസുകളില്‍ വിരലടയാളം പതിപ്പിച്ചത്. ഇക്കാര്യം ചോദിച്ചപ്പോഴാണ് തനിക്കും മകന്‍ മുബാറക്കിനും കൊച്ചുമകന്‍ മുര്‍ത്തൂസിനുമെതിരെ കേസെടുത്തിരിക്കുന്ന കാര്യം വ്യക്തമായതെന്നും ഐദ്രീസ് പറഞ്ഞു.

എന്നാല്‍, കുട്ടിക്കൊതിരെ കേസെടുത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് സമ്മതിച്ച മൊറാദാബാദ് റൂറല്‍ എസ്.പി പ്രബല്‍ പ്രതാപ് സിംഗ്, അബദ്ധവശാലാണ് പോലീസ് കുട്ടിയുടെ പേരും പരാതിയില്‍ സ്വീകരിച്ചത്. തെറ്റു ബോധ്യപ്പെട്ടപ്പോള്‍ തിരുത്തിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ആരെങ്കിലും കുറ്റക്കാരാണെന്നു കണ്ടാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :