അനുബന്ധ വാര്‍ത്തകള്‍
- പ്രണയിച്ചു വിവാഹം ഭാര്യയുടേയും കാമുകന്റേയും അശ്ലീല വീഡിയോ കണ്ട് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കാമുകന് അറസ്റ്റില്‍
- അഞ്ച് വർഷത്തിനുള്ളിൽ ഭാര്യയും അമ്മയുമാവാം: പ്രണയമുണ്ടെന്ന് വെളിപ്പെടുത്തി കങ്കണ
- ടോഷിന്റെയും ചന്ദ്രയുടെയും വിവാഹം നടന്നത് രണ്ട് മതാചാര പ്രകാരം; വിവാഹ വീഡിയോ കാണാം
- ഇന്ത്യയുടെ മരുമകനാകാൻ ഒരുങ്ങി മാക്സ്വെൽ, പാകിസ്ഥാൻ പര്യടനത്തിൽ നിന്നും മാറിനിന്നേക്കും
- മലാല യൂസഫ്സായ് വിവാഹിതയായി
ഒളിച്ചോടി പതിമൂന്നുകാരിയെ വിവാഹം കഴിച്ച ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ
പൊള്ളാച്ചി: പൊള്ളാച്ചിയിൽ 13 കാരിയെ വിവാഹം ചെയ്‌ത 21കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുറവിപാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് (21) അറസ്റ്റിലായത്.
വിദ്യാർഥിയായ എട്ടാം ക്ലാസുകാരിയുമായി ഒളിച്ചോടിയ ഇയാൾ അംബ്രാംപാളയത്തിലെ ഒരു ഗണപതിക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.