ഭൂമി ചൈനയുടേതണെങ്കിൽ എങ്ങനെയാണ് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്,എവിടെയാണ് കൊല്ലപ്പെട്ടത്: പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified ശനി, 20 ജൂണ്‍ 2020 (12:11 IST)
ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ ഇന്ത്യയുടെ അതിർത്തിപ്രദേശം ആരും കൈയേറിയിട്ടില്ലെന്നും ഇന്ത്യയുടെ പോസ്റ്റ് ആരും പിടിച്ചെടുത്തിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്ഥാവനക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് മുന്നില്‍ അടിയറവ് വെച്ചതായി രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചു.ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്ഥാവന.

ഭൂമി ചൈനയുടേതണെങ്കിൽ എങ്ങനെയാണ് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്,എവിടെയാണ് കൊല്ലപ്പെട്ടതെന്നും രാഹുൽ ചോദിച്ചു. ഇന്ത്യൻ പ്രദേശത്ത് വിദേശസാന്നിധ്യമില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ മെയ് 5-6 വരെയുള്ള ബഹളം എന്തായിരുന്നു? ജൂണ്‍ 16-17 തീയതികളില്‍ സൈനികര്‍ തമ്മില്‍ സംഘര്‍ഷം നടന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഇന്ത്യക്ക് 20 ജീവന്‍ നഷ്ടമായത്? നിയന്ത്രണരേഖയിൽ കടന്നുകയറ്റമോ ലംഘനമോ ഇല്ലായിരുന്നെങ്കില്‍ പിന്നെന്തുക്കൊണ്ട് ഇരുവിഭാഗവും സൈനികരെ വിന്യസിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നു.കയേറ്റം ഉണ്ടായിട്ടില്ലെങ്കിൽ പിന്നെ എന്താണ് ചൈനയുമായി മേജര്‍ ജനറല്‍ തലത്തില്‍ ചർച്ചചെയ്യാനുള്ളതെന്ന് കോൺഗ്രസ് നേതാവ് ചിദംബരം ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :