അനുബന്ധ വാര്‍ത്തകള്‍
- സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- National Herald Case: സോണിയ ഗാന്ധി പദവി ദുരുപയോഗം ചെയ്തു, തട്ടിയത് 988 കോടി, എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം?
- Nimisha priya Case: ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല,നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം
- കാന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 18 പേര് മരിച്ചതായി റിപ്പോര്‍ട്ട്
- Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?
ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നു; പ്രധാനമന്ത്രിയുടേത് ലജ്ജാകരമായ മൗനമെന്ന് സോണിയ ഗാന്ധി
ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരനില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.
sonia
ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നുവെന്നും പ്രധാനമന്ത്രി മോദിയുടേത് ലജ്ജാകരമായ മൗനമാണെന്നും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരനില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.
ഗാസയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി അനുകൂലമായ നിലപാട് എടുക്കാത്തത് ഭീരുത്വപരമായ വഞ്ചനയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ധീരമായ വാക്കുകളില്‍ പ്രധാനമന്ത്രി സംസാരിക്കേണ്ട സമയം അതിക്രമിച്ചെന്നും സോണിയ ഗാന്ധി പറയുന്നു. 1974 അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലാണ് പാലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് അംഗീകരിക്കുന്ന ആദ്യ അറബി ഇതര രാജ്യമായി ഇന്ത്യ മാറിയത്.
ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രതിക്ഷ അര്‍പ്പിക്കുന്നതെന്നും ലേഖനത്തില്‍ സോണിയ ഗാന്ധി പറയുന്നു. 17000 കുട്ടികളടക്കം 55,000 പാലസ്തീനികളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത്.