വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ പു‌‌‌‌‌‌‌‌‌‌‌‌‌ച്ഛിച്ചവർക്കുള്ള മറുപടി, ഇന്ത്യ ലോകത്തിന്റെ കൊവിഡ് സുരക്ഷിത ഇടമായെന്ന് മോദി

അഭിറാം മനോഹർ| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (12:13 IST)
100 കോടി ഡോസ് വാക്‌സിൻ നൽകാനായത് അസാധാരണമായ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 100 കോടി എന്നത് വെറും അക്കമല്ല, നാഴികകല്ലാണ്. ഇത് ഓരോ പൗരന്റെയും വിജയമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയെ ഇന്ത്യ അതിജീവിക്കുമോ എന്ന് സംശയിച്ചവർക്കുള്ള മറുപടിയാണിതെന്നും മോദി പറഞ്ഞു.

രാജ്യത്ത് വാക്‌സിനേഷൻ 100 കോടിയായ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വിഐ‌പിയെന്നോ സാധാരണക്കാരനെന്നോ വേർതിരിവില്ലാതെ വാക്‌സിൻ വിതരണം ചെയ്യാൻ സർക്കാരിനായെന്നും മോദി പറഞ്ഞു. വിളക്ക് കത്തിച്ചാൽ കൊവിഡ് പോകുമോ കയ്യടിച്ചാൽ കൊവിഡ് പോകുമോ എന്ന് പു‌‌‌‌‌‌‌‌‌‌‌‌‌ച്ഛിച്ചവർക്കുള്ള മറുപടിയാണിത്.

ശാസ്‌ത്രത്തോടും പുതിയ കണ്ടുപിടിത്തങ്ങളോടും ഇന്ത്യക്കാർ കാണിച്ച വിശ്വാസ്യതയാണ് റെക്കോഡ് വാക്‌സിനേഷന് സഹായിച്ചത്. ലോകം മുഴുവൻ ഇന്ത്യയെ അഭിനന്ദിക്കുകയാണ്.‌ലോകം ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുന്നു. ഏത് കഠിനപ്രതിസന്ധിയേയും മറികട‌ക്കാൻ രാജ്യത്തിനാകുമെന്നതിന്റെ നേർ സാക്ഷ്യമാണിത്. പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :