ന്യൂഡല്‍ഹി|
AISWARYA|
Last Modified ബുധന്‍, 6 ഡിസംബര്‍ 2017 (15:35 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിയോട് ചില ചോദ്യങ്ങളുമായി രാഹുല്‍ പോസ്റ്റ് ചെയ്ത ട്വിറ്ററില്‍ തെറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ തെറ്റ് ചൂണ്ടിക്കാണിച്ച് ചിലര്‍ രംഗത്തെത്തിയതോടെ രാഹുല്‍ അത് തിരുത്തി.
‘ഞാനൊരു മനുഷ്യാനാണെന്നും മോദിയെപ്പോലെയല്ലെന്നും അതുകൊണ്ടു തന്നെ തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ചില തെറ്റുകളൊക്കെ സംഭവിക്കുക സ്വാഭാവികം. അതൊന്നുമില്ലെങ്കില്‍ ജീവിതം രസകരമാവില്ല. ഇനിയും ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. മുന്നോട്ടുള്ള യാത്രയില്‍ അത് എനിക്ക് ഗുണകരമാകു’മെന്നും രാഹുല്‍ വ്യക്തമാക്കി.