മദര്‍ തെരേസ മഹനീയ വ്യക്തിത്വം, അവരെ വെറുതെ വിടൂ: അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി| Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (11:42 IST)
മദര്‍തെരേസയ്ക്ക് എതിരായ ആര്‍എസ്എസിന്റെ പരാമര്‍ശത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി തലവനുമായ അരവിന്ദ് കെജ്രിവാള്‍. ട്വിറ്ററിലൂടെയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
താന്‍ മദര്‍ തെരേസയോടൊപ്പം കൊല്‍ക്കത്തയിലെ നിര്‍മ്മല്‍ ഹൃദയ് ആശ്രമത്തില്‍ ജോലി ചെയ്തിട്ടുണ്ടെന്നും അവര്‍ ഒരു മഹനീയ വ്യക്തിത്വമാണെന്നും, അവരെ വെറുതെ വിടൂ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ പാവപ്പെട്ടവര്‍ക്കു വേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്ക് പിന്നിലുള്ള ലക്‌ഷ്യം മതംമാറ്റമായിരുന്നെന്നും. പാവപ്പെട്ടവരെ ക്രിസ്തുമതത്തിലേക്ക് മാറ്റുകയായിരുന്നു അവരുടെ പ്രധാന ലക്‌ഷ്യമെന്നും
ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.
മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ വന്‍ വിമര്‍ശനങ്ങളുമായി വിവിധ രാഷ്രീയ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും തൃണമൂല്‍ നേതാവ് ഡെറിക് ഓ ബ്രിയനും മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ അപലപിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :