ലക്നോ|
jibin|
Last Modified ശനി, 19 ഡിസംബര്‍ 2015 (09:12 IST)
ഉത്തര്‍പ്രദേശില്‍ പ്ളാസ്റിക് നിരോധിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായാണ് സംസ്ഥാനത്ത് പ്ളാസ്‌റ്റിക് നിരോധിക്കുന്നതെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. പോളിത്തീന്‍ കവറുകളോ, പാക്കറ്റുകളോ ഉപയോഗിക്കുകയോ, ഉപേക്ഷിക്കുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോളിത്തീന്‍ കവറുകളോ, പാക്കറ്റുകളോ ഉപയോഗിക്കുന്നതിനാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പ്ളാസ്‌റ്റിക് നിരോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയും സര്‍ക്കാരിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്ളാസ്റിക് നിരോധിക്കുന്നതിനായി അഖിലേഷ് യാദവ് രംഗത്ത് എത്തിയത്.