ഇന്ത്യയുടെ സൈനിക രഹസ്യങ്ങളുമായി പാക് ചാരന്‍ പിടിയില്‍

ലഖ്നൗ| VISHNU N L| Last Modified ശനി, 28 നവം‌ബര്‍ 2015 (17:03 IST)
ഇന്ത്യൻ സേനയുടെ നിര്‍ണായക രേഖകളുമായി പാക് ചാരന്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായി. ഇസ്‌ലാമാബാദ് സ്വദേശിയായ മുഹമ്മദ് ഇജാസാണ് ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ പിടിയിലായത്. പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശിലെത്തി അവിടെനിന്നാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

2013 ജനുവരിയിലാണ് ഇയാൾ പാകിസ്ഥാനിൽ നിന്ന് ബംഗ്ലദേശിലെത്തുന്നത്. അതേവർഷം ഫെബ്രുവരി 9ന് ബംഗ്ലദേശിൽ നിന്ന് ഇന്ത്യയിലുമെത്തി. പിടിയിലാകുമ്പോള്‍ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളും സൈനിക നീക്കങ്ങളും സംബന്ധിച്ച നിർണായക വിവരങ്ങൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഈ വിവരങ്ങള്‍ ഇയാള്‍ പാകിസ്ഥാന്‍ ചോര്‍ത്തിക്കൊടുത്തതായി സംശയിക്കുന്നു.

പാക് ചാരസംഘടനയായ ഐ‌എസ്‌ഐയില്‍ നിന്ന് പരിശീലനം നേടിയിട്ടുള്ള ഇയാളില്‍ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ രേഖകളെല്ലാം വച്ച് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നു ഇയാൾ ബാങ്ക് അക്കൗണ്ടും സംഘടിപ്പിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

ബംഗ്ലദേശിൽ നിന്ന് പശ്ചിമ ബംഗാളിൽ എത്തിയ ഇജാസ് ഇവിടെ ഒരു വിഡിയോ ഗ്രാഫറായാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വച്ച് ഒരു ബിഹാർ യുവതിയെ വിവാഹവും കഴിച്ചിരുന്നു. അതിനു ശേഷമാണ് ഇയാൾ ഉത്തർപ്രദേശിലേക്ക് കടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :