ഡല്‍ഹിയില്‍ വിമാനത്തിന് തീപിടിച്ചു, ദുരന്തം ഒഴിവായ്ത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി| VISHNU.NL| Last Updated: ബുധന്‍, 20 ഓഗസ്റ്റ് 2014 (19:23 IST)
ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍വേസിന്റെ വിമാനത്തിനാണ് തീപിടിച്ചത്. ലാന്‍ഡ് ചെയ്യുന്നതിനിടെ മുന്‍ഭാഗത്തെ ടയറിനാണ് തീപിടിച്ചത്.

സംഭവ സമയത്ത് വിമാനത്തില്‍ 147 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 10 പേര്‍ക്ക് നിസാരമായ പരിക്ക് പറ്റിയതായി വാര്‍ത്തകളുണ്ട്. വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലാണ് സംഭവം നടന്നത്. വിമാനത്തിന്റെ ചക്രത്തില്‍ നിന്നും പുകവരുന്നതായി വിവരം ലഭിച്ച ഉടന്‍ തന്നെ യാത്രക്കാരെ ഒഴിപ്പിക്കാന്‍ ജീവനക്കാര്‍ക്ക്‌ നിര്‍ദേശം ലഭിക്കുകയായിരുന്നു.

ജീവനക്കാരുള്‍പ്പെടെ 150 പേര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. വിമാനത്തില്‍ നിന്നും യാത്രക്കാരെ പെട്ടെന്ന്‌ തന്നെ ഒഴിപ്പിച്ചു. ഒഴിപ്പിക്കുന്നതിനിടയിലാണ്‌ യാത്രക്കാര്‍ക്ക്‌ പരിക്കേറ്റത്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എങ്കില്‍ വന്‍‌ദുരന്തം
സംഭവിക്കുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :