ജിദ്ദ|
VISHNU.NL|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (14:17 IST)
സ്മാര്‍ട്ട് ഫോണുകള്‍ക്ക് തീ പിടിക്കുന്നത് ഇപ്പോള്‍ സധാരണയായിരിക്കുകയാണ്. എന്നാല്‍ നിലവാരം കുറഞ്ഞ ചൈനീസ് നിര്‍മ്മിത ഫോണുകള്‍ തീപിടിക്കുന്ന വാര്‍ത്തകളാണ് നമ്മള്‍ കേട്ടിരുന്നത്. എന്നാല്‍ ആപ്പിളിന്റെ ഐ ഫോണ്‍ തീ പിടിച്ചു എന്ന് പറഞ്ഞാല്‍ നമ്മള്‍ വിശ്വസിച്ചേക്കില്ല. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുന്നു.
അതും പറന്നുയര്‍ന്ന വിമാനത്തിനുള്ളില്‍ വച്ച്. എന്നാല്‍ ഭാഗ്യം കൊണ്ടു മാത്രം
വന്‍ദുരന്തം ഒഴിവായി. മിഡില്‍ ഈസ്റ്റിലെ ഒരു വിമാനതാവളത്തില്‍ നിന്നാണ് ഈ വാര്‍ത്ത. 150
ഓളം യാത്രക്കാരുമായി വിമാനം പറക്കാന്‍ ഒരുങ്ങിയ സമയമാണ് ഒരു യാത്രികന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന ഫോണിന് തീപിടിച്ചത്. ബാഗില്‍ നിന്നും പുക ഉയരുന്നത് കണ്ട ഏയര്‍ ഹോസ്റ്റസ് അപകട വിവരം കോക്പിറ്റില്‍ അറിയിച്ചു. ഇതോടെ അടിയന്തിരമായി
വിമാനം തിരിച്ചിറക്കുകയായിരുന്നു.
ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 5 എസ് ആണ് തീപിടിച്ചത്. അമിതമായി ചാര്‍ജുചെയ്തതിനേ തുടര്‍ന്ന് ബാറ്ററി ചൂടായതാണ് ഫോണ്‍ തീപിടിക്കാന്‍ കാരണമായതെന്ന് പറയപ്പെടുന്നു. എന്നാല്‍ തിരിച്ചിറക്കിയ വിമാനത്തില്‍ യാത്രക്കാരനെ കൊണ്ടുപോകാന്‍ പിന്നീട് വിമാന കമ്പനി തയ്യാറായില്ല എന്ന് സൂചനയുണ്ട്.