പുറത്ത് വന്ന ഫോണ്‍ സംഭാഷണങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍| Last Modified തിങ്കള്‍, 19 ജനുവരി 2015 (16:41 IST)
ബാര്‍ കോഴ വിഷയത്തില്‍ പുറത്ത് വന്ന ശബ്ദ രേഖകള്‍ക്ക് പ്രസക്തി ഇല്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണിക്ക് ബന്ധമുണ്ടെന്ന് കരുതുന്നില്ല. പുറത്ത് നിന്നുള്ളവരുടെ സംഭാഷണങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

മാണിക്ക് എതിരെ ബാലകൃഷ്ണപിള്ള ഉന്നയിച്ച ആരോപണങ്ങള്‍ യു ഡി എഫ് തലത്തില്‍ ചര്‍ച്ച ചെയ്യണമെന്നും
മുഴുവന്‍ തെളിവുകളും പുറത്ത് വന്ന ശേഷം പ്രതികരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശുമായി പി സി ജോര്‍ജും ആര്‍ ബാലകൃഷ്‌ണ പിള്ളയും സംസാരിച്ചതിന്റെ ശബ്‌ദരേഖ ബിജു രമേശ് പുറത്തുവിട്ടിരുന്നു.

ബാര്‍കോഴ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും എല്ലാം താടിക്ക് കൈയും കൊടുത്ത് മുഖ്യമന്ത്രി കേട്ടിരുന്നെന്നും ഫോണ്‍ സംഭാഷണത്തില്‍ പിള്ള പറയുന്നു. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിട്ടുകളയരുതെന്നും ഇക്കാര്യത്തില്‍ ബിജു സി ബി ഐ അന്വേഷണം ആവശ്യപ്പെടണമെന്നും ശബ്ദ രേഖയില്‍
പിള്ള ബിജുവിനോട് പറയുന്നു. ജോര്‍ജുമായുള്ള സംഭാഷണത്തില്‍ ബിജു രമേശിനോട് നേരില്‍ കാണണമെന്നും പരസ്യമായി താന്‍ മാണിക്കൊപ്പം ആയിരിക്കുമെന്നും ജോര്‍ജ് ബിജുവിനോട് പറയുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :