അഹമ്മദാബാദ്:|
Last Modified ശനി, 28 മാര്‍ച്ച് 2015 (14:12 IST)
കാലില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ച നിലയില്‍ ഗുജറാത്തില്‍ നിന്ന് പ്രാവിനെ കണ്ടെത്തിയ സംഭവത്തില്‍ ഭീകര വിരുദ്ധ സേന അന്വേഷണം ആരംഭിച്ചു. ഇന്തോ- പാകിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള തീരപ്രദേശത്താണ് പ്രാവിനെ കണ്ടെത്തിയത്. കാലില്‍ ചിപ്പുമായെത്തിയ പ്രാവിനെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥനാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന്
വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.
പ്രാവിന്റെ കാലിലുള്ള വളയത്തില്‍ 28733 എന്ന അക്കം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ചിറകുകളില്‍ റാസ്-ഉള്‍-അള്ളാ എന്നും ബെന്‍ജിംഗ് ഡ്യുവല്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബെന്‍ജിംഗ് ഡ്യുവല്‍ എന്നത് ചില രാജ്യങ്ങളില്‍ നടത്താറുള്ള പ്രാവുപറത്തല്‍ മത്സരങ്ങളുടെ പേരാണെന്നും സൂചനകളുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ തീരസംരക്ഷണ സേന, വനം വകുപ്പ്, ഫോറന്‍സിക് വിദഗ്ദര്‍, ഭീകരവാദ വിരുദ്ധ സേന എന്നിവര്‍ക്കും സംഭവത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടു പേജടങ്ങിയ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ചിപ്പും വളയവും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.