1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Petrol diesel price hike

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു; ഒരാഴ്ചക്കിടെ കൂടിയത് അഞ്ചുരൂപയോളം

Petrol
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. ഇന്ന് പെട്രോള്‍ ലിറ്ററിന് 32പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഒരാഴ്ചക്കിടെ കൂടിയത് അഞ്ചുരൂപയോളമാണ്. ആറുതവണയാണ് ഇന്ധനവില വര്‍ധിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രിയും വില വര്‍ധിച്ചിരുന്നു. പെട്രോളിന് 55പൈസയും ഡീസലിന് 58 പൈസയുമാണ് വര്‍ധിച്ചത്. 
 
ഇന്ധനവില വര്‍ധിക്കുന്നതോടെ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിക്കുകയാണ്. കൂടാതെ പൊതുഗതാഗത നിരക്കുകളും വര്‍ധിക്കുന്നു. അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവില വര്‍ധിച്ചത്. 
അടുത്ത ലേഖനം
പണിമുടക്ക്: തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ ഇവയാണ്