പ്രക്ഷോഭത്തിനിടെ ചരക്ക് സേവന നികുതി ബില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (16:31 IST)
ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തിനിടെയായിരുന്നു ബില്‍ അവതരിപ്പിച്ചത്.

നാലുതവണ നിര്‍ത്തി വെച്ച ശേഷം ഉച്ചയ്ക്ക് രണ്ടിന് വീണ്ടും ചേര്‍ന്നപ്പോഴാണ് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ജി എസ് ടി ബില്‍ അവതരിപ്പിച്ചത്.

ഇതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ബില്ലിനെ എതിര്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നിരയിലെ മറ്റ് കക്ഷികളുടെ സഹായത്തോടെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം.

ലളിത് മോഡി, വ്യാപം അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ ബഹളം തുടര്‍ന്നതിനാല്‍ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :