മാഡ്രിഡ്|
jibin|
Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (14:23 IST)
മതിയായ യോഗ്യത ഇല്ലാതെ പരിശീലക സ്ഥാനത്ത് തുടര്‍ന്നതിനെ തുടര്‍ന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന് പരിശീലനച്ചുമതലയില്‍ മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
റയല്‍ മാഡ്രിഡിന്റെ റിസര്‍വ് ടീമായ റയല്‍ മാഡ്രിഡ് കാസ്റ്റില്ലയുടെ പരിശീലകനായി ചുമതലയേറ്റതിനെ തുടര്‍ന്ന് താരത്തിനെതിരെ സ്‌പെയിനിലെ പരിശീലകരുടെ സംഘടന പരാതി നല്‍കിയത്. യഥാര്‍ഥ യോഗ്യത ഇല്ലാതെ പരിശീലകനായി എന്ന് ചൂണ്ടി കാണിച്ചാണ് പരിശീലകരുടെ സംഘട പരാതി നല്‍കിയത്. സിദാന്റെ സഹായിയായിരുന്ന സാന്റിയാഗോ സാഞ്ചസിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് റയല്‍ മാഡ്രിഡ് വ്യക്തമാക്കി. ഫെഡറേഷന്റെ നടപടി നിര്‍ഭാഗ്യകരമായിപ്പോയെന്നും. സിദാന് ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കിയ ലൈസന്‍സ് ഉണ്ടെന്നും റയല്‍ വിശദീകരിച്ചു. മുന്‍ റയല്‍താരം കൂടിയായ സിദാന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ സഹായിയായി ഒന്നാം ഡിവിഷന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചശേഷമാണ് ഇക്കഴിഞ്ഞ ജൂണില്‍ റിസര്‍വ് ടീമിന്റെ പരിശീലകനായി നിയമിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.