അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ഏപ്രില്‍ 2021 (10:43 IST)
രാജ്യത്ത് ആശങ്ക പടർത്തി കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2767 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 1,92,311 ആയി. രാജ്യത്ത് ഇത് തുടർച്ചയായ നാലാം ദിവസമാണ് മൂന്ന് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും
മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതിൽ 19.21 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്.