തുടർച്ചയായ പരാജയം: ഡൽഹി കോണ്‍ഗ്രസ് ചുമതലയില്‍ നിന്ന് രാജി വെച്ച് പിസി ചാക്കോ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയും രാജിവെച്ചിരുന്നു.

റെയ്‌നാ തോമസ്| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (14:31 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പാര്‍ട്ടിയുടെ ഡല്‍ഹി ചുമതലയില്‍ നിന്നും രാജി വെച്ചു. തുടര്‍ച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് രാജി.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയും രാജിവെച്ചിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി സുഭാഷ് ചോപ്ര പ്രതികരിച്ചിരുന്നു.

66 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതില്‍ 63 മണ്ഡലങ്ങളിലും കെട്ടിവെച്ച പണം പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് നഷ്ടമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :