ഇന്ത്യയുടെ പ്രസിഡന്റ് ഇപ്പോഴും പ്രതിഭാ പാട്ടീലാണ്!

പട്‌ന| VISHNU.NL| Last Modified ഞായര്‍, 20 ജൂലൈ 2014 (11:37 IST)
ഇന്ത്യയുടെ പ്രസിഡന്റ് ഇപ്പോഴും പ്രതിഭാപാട്ടിലാണ്,തീര്‍ന്നില്ല, ബീഹാര്‍ ഗവര്‍ണ്ണറായിരിക്കുന്നത് സ്മൃതി ഇറാനിയും. ‘വട്ടാണല്ലെ ‘ എന്നാണ് ചോദിക്കാന്‍ ഒരുങ്ങുന്നതെങ്കില്‍ ഇതു കുടി അറിയു, ആപ്പിള്‍, ജനുവരി, എഡ്യൂക്കേഷന്‍ തുടങ്ങിയ വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതിയാല്‍ "Junuary",
"apil",
"adukesun" ഇങ്ങനെയിരിക്കും.

വാ പൊളിക്കാന്‍ വരട്ടെ, ഇതൊരു വിഡ്ഡിയുടെ ഉത്തരങ്ങളാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ബീഹാറിലെ ഗവണ്മെന്റ് സ്കൂളിലെ ടിച്ചറിന്റെ പൊതുവിജ്ഞാനമാണിത്! ഡുമിരിയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യമുളള പ്രദേശത്തെ
പ്രൈമറി സ്‌കൂളിലെ
അദ്ധ്യാപികയായ അനിതയുടെ പൊതുവിജ്ഞാനത്തിന്റെ അപാരതയാണിതൊക്കെ.

ഇത് മനസിലാക്കാനുള്ള അപൂര്‍വ്വ ഭാഗ്യം സിദ്ധിച്ചതാകട്ടെ ഗയയിലെ ജില്ലാ മജിസ്‌ട്രേറ്റിനും. ഏതായാലും യോഗ്യതയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ് മജിസ്ട്രേറ്റ്. സ്വന്തം നാട്ടിലേക്ക്
സ്ഥലംമാറ്റം ആവശ്യപ്പെട്ടാണ് ടീച്ചര്‍ ഇദ്ദേഹത്തിന്റെ അടുത്തെത്തിയത്.

തന്റെ കഥന കഥകളുടെ കെട്ടഴിച്ച ടീച്ചറിന്റെ സംസാരത്തില്‍ സംശയം തോന്നിയ മജിസ്ട്രേറ്റ് ,പൊതുവിജ്ഞാനം അളക്കാന്‍ ഒന്നു രണ്ട് ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. ടീച്ചറുടെ
പൊതുവിജ്ഞാനം ശരിക്കും ബോദ്ധ്യമായ ജില്ലാ മജിസ്‌ട്രേറ്റ്, ഏതായാലും ടിച്ചര്‍ക്ക് സ്ഥിരമായി വീട്ടിലിരിക്കാനുള്ള വഴിയുണ്ടാക്കി കൊടുക്കാനുള്ള പണിപ്പുരയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :