പത്മഭൂഷണ്‍; ധോണിയെ ബിസിസിഐ ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി| VISHNU.NL| Last Updated: ബുധന്‍, 13 ഓഗസ്റ്റ് 2014 (18:16 IST)

പത്മഭൂഷണ്‍ അവാര്‍ഡിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

ധോണിക്കു പുറമേ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജിനെയും വിരാട് കോലിയെയും പത്മ പുരസ്കാരത്തിനായി ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കോലിയെയും മിതാലി രാജിനെയും പത്മശ്രീ പുരസ്ക്കാരത്തിനാണ് ആണ് കേന്ദ്ര കായിക മന്ത്രാലയത്തിന് ശുപാര്‍ശചെയ്തത്. 2009ല്‍ ധോണിക്ക് പത്മശ്രീ ബഹുമതി ലഭിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :