ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 1 ജൂലൈ 2014 (12:47 IST)
പാസ്പോര്‍ട്ട് അപേക്ഷയിലെ നൂലാമാലകള്‍ ലഖൂകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി സേവനം തപാലോഫീസുകള്‍ വഴിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.
രാജ്യത്തിന്റെ മുക്കിലും മൂലയും ഗ്രാമങ്ങള്‍ തോറും തപാലൊഫീസുകള്‍ സ്വന്തമായുള്ള തപാല്‍ വകുപ്പിന് ഇത് മുതല്‍കൂട്ടാവുക മാത്രമല്ല, വളര്‍ച്ചയിലും പുതിയൊരു ചുവടു വയ്പ്പിന് സഹായകമാവുകയും ചെയ്യും.
പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് മത്രമാകും സഹായം നല്‍കുക. അപേക്ഷകരെ സഹായിക്കാനായി പോസ്റ്റ് ഓഫീസുകളില്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും. ഒണ്‍ലൈന്‍ അപേക്ഷകള്‍ തുടങ്ങുന്നതിനു മുമ്പേ തന്നെ സമാനമായ പദ്ധതിക്ക് തപാല്‍ വകുപ്പ് തുടക്കം കുറിച്ചിരുന്നു.
പിന്നീട് വിവിധ കാരണങ്ങളാല്‍ ഇത് നിന്ന് പോവുകയായിരുന്നു. ചെന്നൈ മേഖലയ്ക്ക് കീഴിലുള്ള 25 ഓഫീസുകളില്‍ അടുത്ത മാസം പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ആരംഭിക്കും.ആവശ്യമായ രേഖകളുമായി വരുന്നവര്‍ക്ക്
അപേക്ഷ പൂരിപ്പിക്കുവാനും മറ്റും സഹായിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തപാല്‍ ഓഫീസുകളില്‍ സ്ഥാപിക്കും. അപേക്ഷയുടെ പ്രിന്റൗട്ട് കിട്ടാനുള്ള സൗകര്യവുമുണ്ടാകും. അപേക്ഷ രജിസ്റ്റര്‍ചെയ്തു കഴിഞ്ഞാല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ അപ്പോയ്ന്റ്‌മെന്റും ലഭ്യമാക്കും. ഈ സേവനങ്ങള്‍ക്കായി 100 രൂപ ഫീസ് നല്‍കണം.
ഏജന്റുമാരുടെ ചൂഷണങ്ങളില്‍ നിന്ന് അപേക്ഷകരെ മോചിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാസ്‌പോര്‍ട്ട് അപേക്ഷാഫീസ്‌കൂടി തപാല്‍വകുപ്പിന്റെ ഇപേയ്‌മെന്റ് സംവിധാനംവഴി അടയ്ക്കുവാന്‍ കഴിയുമോയെന്നും ആലോചിക്കുന്നുണ്ട്. ത് നടപ്പാക്കാനായാല്‍ ഇപ്പോള്‍ എസ്.ബി.ഐ.യില്‍ ചെലാന്‍ അടയ്ക്കണമെന്ന നടപടിക്രമം ലഘൂകരിക്കപ്പെടും.