ചെന്നൈ|
jibin|
Last Modified ഞായര്‍, 22 ജൂലൈ 2018 (10:18 IST)
ദളിത് സ്‌ത്രീയെ സ്‌കൂളിലെ പാചകക്കാരിയാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി മേല്‍ ജാതിക്കാര്‍ രംഗത്ത്.
തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ തിരുമാല ഗൗണ്ടൻപാളയം സർക്കാർ ഹൈസ്കൂളിലാണ് 30തോളം മാതാപിതാക്കള്‍ ആക്രമണം അഴിച്ചു വിട്ടത്.
അരുന്തതിയാർ വിഭാഗത്തിൽപ്പെട്ട പി പപ്പലി എന്ന സ്‌ത്രീയെ പാചകക്കാരിയായി നിയമിച്ചതാണ് രക്ഷിതാക്കളുടെ എതിര്‍പ്പിനു കാരണമായത്. പ്രതിഷേധവുമായി എത്തിയ മാതാപിതാക്കള്‍ പാചകം ചെയ്യാനുള്ള പാത്രങ്ങൾ വലിച്ചെറിയും സ്‌കൂള്‍ പരിസരത്ത് ഭീകരാന്തരീക്ഷം സ്രഷ്‌ടിക്കുകയും ചെയ്‌തു.
പപ്പലിനെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ച പ്രതിഷേധക്കാര്‍ ഇവരെ പാചകക്കാരിയായി നിയമിക്കാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കിയതോടെ പൊലീസെത്തി നടപടി സ്വീകരിച്ചു.
പപ്പലിന്റെ പരാതിയില്‍ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം പൊലീസ് 87 പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ 12 പേര്‍ ഒളിവിലാണ്.