പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച് സ്‌കൂള്‍; വിവാദം കനത്തതോടെ വിശദീകരണവുമായി അധികൃതര്‍

പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച് സ്‌കൂള്‍; വിവാദം കനത്തതോടെ വിശദീകരണവുമായി അധികൃതര്‍

students , MIT Vishwashanti Gurukul School  , dresscode , അടിവസ്‌ത്രം , പെണ്‍കുട്ടികള്‍ , അടിവസ്ത്രം , എംഐടി
ന്യൂഡൽഹി| jibin| Last Updated: വ്യാഴം, 5 ജൂലൈ 2018 (13:13 IST)
പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച സ്കൂളിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

പൂനെ എംഐടി സ്‌കൂള്‍ അധികൃതരാണ് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന ഉത്തരവിറക്കിയത്. അടിവസ്‌ത്രത്തിന്റെ നിറം വെള്ളയോ ചർമ്മത്തിന്റെ നിറമോ ആയിരിക്കണമെന്നും പാവാടയുടെ ഇറക്കം മുട്ടിന് താഴെ നില്‍ക്കണമെന്നുമായിരുന്നു വിവാദമായ നിര്‍ദേശം.

പെണ്‍കുട്ടികള്‍ ശുചിമുറി കൂടുതല്‍ നേരം ഉപയോഗിക്കാന്‍ പാടില്ലെന്നും പ്രത്യേകമായി അനുവദിച്ചിരിക്കുന്ന സമയത്തു മാത്രമെ ശുചിമുറികളില്‍ പോകാന്‍ പാടുള്ളൂ എന്ന ഉത്തരവും സ്‌കൂള്‍ മാനേജ്‌മെന്റ് നിശ്ചിയിച്ചിരുന്നു.

നിര്‍ദേശങ്ങള്‍ ഡയറിയിൽ എഴുതിയതിന് ശേഷം ഒപ്പിടാൻ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് വിദ്യാര്‍ഥികള്‍ പറഞ്ഞതോടെയാണ് പ്രതിഷേധമുണ്ടായത്.

മാതാപിതാക്കളുടെ എതിര്‍പ്പ് ശക്തമായിട്ടും തീരുമാനത്തില്‍ നിന്നും പിന്തിരിയാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. മുൻകാലങ്ങളിലെ ചില അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവിറക്കിയതെന്നാണ് എംഐടി എക്‍സിക്യൂട്ടീവ് ഡയറക്‍ടര്‍ ചോ. സുചിത്ര വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :