ചെന്നൈ|
aparna shaji|
Last Updated:
വ്യാഴം, 9 ഫെബ്രുവരി 2017 (12:03 IST)
ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലെ വേദനിലയം
ജയലളിത സ്മാരകം ആക്കുമെന്ന് ഒ പനീർസെൽവം. ഇതിനായി ഉടൻ ഉത്തരവിടുമെന്നും സൂചനയുണ്ട്. ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ തീരുമാനമുണ്ടാകുമെന്ന് വ്യക്തമാക്കിയതിനു ശേഷമാണ് ഒപിഎസിന്റെ പുതിയ നീക്കം.
ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ വീട്ടിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടേയും ആരാധകരുടേയും പ്രവാഹമായിരുന്നു. ഈ വീട് അവരുടെ ആരാധകരുടെ വികാരത്തിന്റെ ഭാഗമാണ്. അതു തന്നെയാണ് പനീര്‍ശെല്‍വത്തിന്റെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അമ്മ ജീവിച്ചിരുന്നപ്പോൾ ദേവനിലയത്തിന്റെ മുറ്റത്ത് ആളുകൾ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല.
വേദനിലയത്തില്‍ ശശികലയാണ് ഇപ്പോള്‍ താമസിക്കുന്നത്. സ്മാരകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ശശികലയ്ക്ക് അത് വന്‍ തിരിച്ചടിയാകും. ജയലളിത തന്റെ പിന്‍ഗാമിയെ പ്രഖ്യപിച്ചുകൊണ്ട് വില്‍പത്രം എഴുതിയിട്ടില്ലാത്തതിനാല്‍ തന്നെ
24,000 ചതുരശ്ര അടി വരുന്ന ഈ കൂറ്റന്‍ ബംഗ്ലാവ് അടക്കം കോടിക്കണക്കിന് സ്വത്തുക്കൾ ഇനിയാർക്ക് എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.