പാനമ കള്ളപ്പണ നിക്ഷേപം; അമിതാഭിന്റെ വാദം പൊളിയുന്നു, കൂടുതൽ തെളിവുകൾ പുറത്ത്

പാനമ കള്ളപ്പണ നിക്ഷേപം; അമിതാഭിന്റെ വാദം പൊളിയുന്നു, കൂടുതൽ തെളിവുകൾ പുറത്ത്

ന്യൂഡ‌ൽഹി| aparna shaji| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (11:03 IST)
വിദേശത്ത് കള്ളപ്പണ നിക്ഷേപ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ കൂടുത‌ൽ തെളിവുകൾ പുറത്ത്. പനാമയിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വാദം ബച്ചൻ തള്ളിക്കളഞ്ഞതിനു പിന്നാലെയാണ് കൂടുതൽ തെളിവുകൾ പുറത്ത് വന്നത്.

1994 ഡിസംബർ 12ന് ബ്രിട്ടണിലെ ചാനൽ ദ്വീപിൽ നടന്ന ഷിപ്പിങ് കമ്പനിയുടെ ഡയറക്ടർ മീറ്റിംഗിൽ ടെലഫോൺ കോൺഫറൻസ് വഴി ബച്ചൻ പങ്കെടുത്തതിന്റെ രേഖകൾ ഇന്ത്യൻ എക്സ്പ്രസ് ആണ് പുറത്ത് വിട്ടത്. ട്രാംപ് ഷിപ്പിങ് ലിമിറ്റഡ്, സീ ബള്‍ക്ക് ഷിപ്പിങ് കമ്പനി ലിമിറ്റഡ്
എന്നീ കമ്പനികളുടെ ഡയറക്ടർ പട്ടികയിലും ബച്ചന്റെ പേരുണ്ട്. പട്ടികയിലുള്ള കമ്പനികൾ നിയമാനുസൃതമായല്ല രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പണം തട്ടാൻ വേണ്ടിയാണ് ഇതെന്നുമാണ് ആരോപണം.

രേഖകളിൽ പറയുന്നപോലെ കമ്പനികളുമായി അനധികൃത പണമിടപാടുകളുമായി തനിയ്ക്ക് ബന്ധമില്ലെന്നും തന്റെ പേര് ദുരുപയോഗം ചെയ്തു എന്നുമുള്ള ബച്ചന്റെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. അതേസമയം പട്ടികയിലുള്ള കമ്പനികളുടെ ഡയറക്ടറാണ് താനെന്ന് പറയുന്നതിൽ സത്യമില്ലെന്നും തനിയ്ക്ക് വിദേശകമ്പനികളുമായി ബന്ധമില്ലെന്നുമാണ് താരം അറിയിച്ചത്. നിയമപ്രകാരം എല്ലാത്തരത്തിലുമുള്ള നികുതി അടച്ചതിനുശേഷമാണ് താൻ പണം നിക്ഷേപിച്ചതെന്നും ബച്ചൻ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :